കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകരുന്നു. മുതിർന്ന നേതാവ് സൊണാലി ഗുഹയും ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി.
നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹയുടെ നിലപാട് തൃണമൂൽ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയാണ് തീരുമാനത്തിന് പിന്നിലെന്ന് സൊണാലി വ്യക്തമാക്കി. ബിജെപി ദേശീയ വക്താവ് മുകുൾ റോയിയുമായി സൊണാലി ചർച്ച നടത്തി.
കൊൽക്കത്ത ഹേസ്റ്റിംഗ്സിലെ ബിജെപി ആസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് സൊണാലി വ്യക്തമാക്കി. മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ കൂടിയാണ് സൊണാലി. മമത ബാനർജിയെക്കൊണ്ട് ജനങ്ങൾക്കോ നേതാക്കൾക്കോ ഒരു ഗുണവുമില്ലെന്നും അവർ വ്യക്തമാക്കി. ബിജെപി പുതിയ കാലത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ജനങ്ങൾക്ക് നൂറു ശതമാനം വിശ്വസിക്കാവുന്ന നേതൃത്വമാണ് ബിജെപിയുടേതെന്നും സൊണാലി ഗുഹ പറഞ്ഞു.
Discussion about this post