Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

കൈലാസനാഥൻ നീലകണ്ഠനായ പുണ്യസുദിനം; അഖണ്ഡനാമജപപുണ്യവുമായി മഹാശിവരാത്രി

by Brave India Desk
Mar 11, 2021, 06:00 am IST
in Culture
Share on Facebook
Tweet
WhatsApp
Telegram

ലോകഹിതകാരാർത്ഥം ഭഗവാൻ പരമശിവൻ കാളകൂടം പാനം ചെയ്ത് നീലകണ്ഠം വരിച്ച പരിപാവന സുദിനമായ മഹാശിവരാത്രിയെ വരവേൽക്കാൻ വ്രതപുണ്യവുമായി ഭക്തജനങ്ങൾ. മഹാദേവനുമായി ബന്ധപ്പെട്ട ഏറ്റവും പരിപാവനമായ ആഘോഷമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് ഏറ്റവും വിശേഷപ്പെട്ട ഉത്സവമാണ് ശിവരാത്രി.

കൂവളത്തിന്റെ ഇലകൾ ഭഗവാന് സമർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറങ്ങാതെ അഖണ്ഡ നാമം ജപിക്കുന്നതും ഈ ദിവസത്തെ പ്രധാന ആചാരങ്ങളാണ്. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്നതും പ്രധാന ചടങ്ങാണ്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, കൊട്ടിയൂർ മഹാദേവ ക്ഷേത്രം, ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങളിലെ ശിവരാത്രി മഹോത്സവം പ്രസിദ്ധമാണ്.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ദേവന്മാർക്ക് ശാപമോക്ഷത്തിനായി അമൃത് ലഭിക്കുവാൻ പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന്റെ ലോകരക്ഷാകരമായ പ്രവൃത്തിയുടെ പുണ്യം നുകർന്ന ഭക്തജനങ്ങളും പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറങ്ങാതെ പ്രാർഥിച്ച ദിവസമാണ് മഹാശിവരാത്രി എന്നാണ് ഐതീഹ്യം. പരമശിവൻ പാർവതി ദേവിയെ വിവാഹം കഴിച്ച ദിവസമാണ് ശിവരാത്രി എന്നും ഐതീഹ്യമുണ്ട്.

മഹാശിവരാത്രി നാളിൽ പുലർച്ചെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് പൂജാമുറി ശുദ്ധീകരിക്കുന്നു. ശിവന്റെയും പാർവതിയുടെയും വിഗ്രഹം ഒരു പീഠത്തിൽ സ്ഥാപിച്ച് പുണ്യാഹം തളിക്കുന്നു. ലഘുഭക്ഷണം മാത്രം കഴിച്ച് ഭക്തർ പഴങ്ങളും മധുരപലഹാരങ്ങളും ദാനം ചെയ്യുന്നു. ചന്ദനം ചാർത്തി ശിവനെ ആരാധിക്കുകയും പാർവതി ദേവിയ്ക്ക് സിന്ദൂരം അർപ്പിക്കുകയും ചെയ്യുന്നു. ഉപവസിക്കാനും ഉറക്കമൊഴിയാനും വ്രതമെടുക്കുന്ന ഭക്തർ ക്ഷേത്രത്തിൽ പോയി ശിവന് ജലധാര അർപ്പിക്കുകയും  അഖണ്ഡനാമജപ യജ്ഞത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു. അടുത്ത ദിവസത്തെ ചന്ദ്രദർശനത്തിന് ശേഷം മാത്രമാണ് ഭക്തർ ഉറങ്ങുക.

Tags: Maha Sivaratri
Share18
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies