ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. ദോഡ ജില്ലയില്‍ നിന്നാണ് ഭീകരനെ പിടികൂടിയത്. മേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനികർ നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്.
പിടിയിലായ ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി ജമ്മു മേഖലാ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകേഷ് സിംഗ് അറിയിച്ചു.
പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.









