കൊച്ചി: സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജുവിനെതിരെ പറവൂരില്‍ പോസ്റ്ററുകള്‍. പറവൂരില്‍ വി.ഡി സതീശനെ ജയിപ്പിക്കാന്‍ രാജുവിന് എന്താണ് വാശി?, വി.ഡി സതീശന്റെ കൈയില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പി. രാജുവിന്റെ കുതിരക്കച്ചവടം, ഇടതുപക്ഷത്തെ ഒറ്റുന്ന വര്ഗവഞ്ചകന് രാജുവിനെ നേതൃത്വം തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്.
ഏഴിക്കര, വടക്കേക്കര, തുരുത്തിപ്പുറം എന്നിവിടങ്ങളില്‍ സേവ് സി.പി.ഐ എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സി.പി.ഐയുടെ സീറ്റായ പറവൂരില്‍ ഇതുവരെ സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post