വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അഞ്ച ചൈനീസ് കമ്പനികൾ ഭീഷണിയാണെന്ന് കണ്ടെത്തൽ. ഇവയെ നിരോധിക്കാൻ സാദ്ധ്യത തെളിഞ്ഞു. ടെക് ഭീമന്മാരായ വാവേ ടെക്നോളജീസ് കമ്പനി, സെഡ് ടി ഇ കോർപ്പറേഷൻ, ഹൈടെറാ കമ്യൂണിക്കേഷൻസ് കോർപ്പറേഷൻ, ഹിക്വിഷൻ ഡിജിറ്റൽ ടെക്നോളജി കമ്പനി, ഷെജിയാംഗ് ദെഹുവ ടെക്നോളജി കമ്പനി എന്നിവയാണ് ഭീഷണിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻ കമ്മീഷനാണ് ഈ കമ്പനികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഇവയ്ക്ക് നിരോധനത്തിന് മുൻപ് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും എഫ് സി സി നിർദ്ദേശിക്കുന്നു. ഈ ചൈനീസ് കമ്പനികളിൽ നിന്ന് ഔദ്യോഗികമായി ചരക്കുകളും സേവനങ്ങളും വാങ്ങുന്നത് 2020 ഓഗസ്റ്റ് മുതൽ അമേരിക്ക നിർത്തി വെച്ചിരിക്കുകയാണ്.
പ്രസ്തുത കമ്പനികളെ 2019ൽ അമേരിക്ക സാമ്പത്തിക കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
Discussion about this post