ഡൽഹി: വാക്സിൻ കയറ്റുമതിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റു രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ കയറ്റി അയ്ക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിച്ച സാഹചര്യത്തിലായിരുന്നു വിശദീകരണം. രാജ്യത്ത് നിലവില്‍ മൂന്നു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കാതെ കയറ്റുമതി പാടില്ലെന്നതായിരുന്നു കോൺഗ്രസിന്റെ ആവശ്യം.
Discussion about this post