കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി ബാറ്റ് ചെയ്യുന്നതിന് സമാനമായി ബി.ജെ.പി ബംഗാളില്‍ ജയിച്ചുകയറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.
‘ഗാംഗുലി ക്രീസില്‍ നിന്ന് ഇറങ്ങിയാല്‍ നമുക്കറിയാം അദ്ദേഹം സിക്‌സ് അടിക്കുമെന്ന്. അതുപോലെ ബി.ജെ.പിയും ക്രീസില്‍ നിന്നിറങ്ങി സിക്‌സടിക്കാന്‍ ഒരുങ്ങുകയാണ്’, രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബംഗാളില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇതിന്റെ ദിശാസൂചികയാണെന്നും രാജ്‌നാഥ് പറഞ്ഞു.
Discussion about this post