തിരുവനന്തപുരം: നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നും ശോഭ പറഞ്ഞു.
വിശ്വാസികൾ വിജയിക്കുക എന്നതാണ് പ്രധാനം. കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അയ്യപ്പന്റെ ചിത്രവുമേന്തി പ്രവര്‍ത്തകര്‍ക്കൊപ്പം നിൽക്കുമ്പോഴായിരുന്നു ശോഭയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിന്ദ്യമായ രീതിയില്‍ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പന്റെ ആചാരത്തെ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് തനിക്ക് വന്നു ചേർന്നിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉള്‍ക്കൊണ്ടാണ് കഴക്കൂട്ടത്ത് താൻ മത്സരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.












