ഡല്‍ഹി: മിഗ്-21 വിമാനം തകര്‍ന്ന് വീണ് സൈനിക പൈലറ്റിന് വീരമൃത്യു. ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ ഗ്രൂപ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് വീരമൃത്യു വരിച്ചത്. ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യന്‍ വ്യോമ സേന ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. മദ്ധ്യ ഇന്ത്യയിലെ എയര്‍ ബേസില്‍ വെച്ച് യുദ്ധ പരിശീലനത്തിനായി പുറപ്പെടുന്നതിനിടെയാണ് അപകടം. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല.
ക്യാപ്റ്റന്റെ മരണത്തില്‍ ഇന്ത്യന്‍ വ്യോമ സേന അനുശോചനം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും സേന ട്വിറ്ററില്‍ കുറിച്ചു.
Discussion about this post