എറണാകുളം: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ കേരള കോൺഗ്രസ് നേതാവ് അന്തരിച്ചു. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്ക്കറിയ) വിഭാഗം ചെയര്‍മാന്‍ സ്കറിയ തോമസ് ആണ് അന്തരിച്ചത്. 65 വയസായിരുന്നു.
കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു അദ്ദേഹം. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുള്ള സ്കറിയ തോമസ് രണ്ട് തവണ കോട്ടയം എം പി ആയിരുന്നു. ക്‌നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റിയും കേരളാ സ്‌റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാനുമാണ്.












