ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവർക്ക് സമരപ്പന്തലിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യണമെന്ന് സമരസമിതി നേതാവ് രാകേഷ് ടികായത്. ഗാസിപൂർ അതിർത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടികായത്.
സമരം ചെയ്യുന്നവർക്ക് വാക്സിൻ നൽകിയാൽ താനും വാക്സിൻ സ്വീകരിക്കാമെന്ന് ടികായത് പറഞ്ഞു. ടികായതിന്റെ ആവശ്യത്തിനെതിരെ നിമിഷങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു.
വാക്സിൻ മാത്രമാക്കേണ്ട, ശമ്പളവും പെൻഷനും കൂടി വിതരണം ചെയ്യാമെന്ന് ഒരാൾ പറഞ്ഞു. കുത്തകകളുടെ വാകിസ്ൻ ടികായതിന് എന്തിനാണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ‘അക്കരെ അക്കരെ അക്കര സിനിമയിലെ “വോ… വേണ്ട“ എന്ന മോഹൻലാലിന്റെ ഡയലോഗും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.
ചിലർ സമരത്തിന്റെ രീതിയെ കാര്യമായി തന്നെ വിമർശിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാതെ നിയമം ലംഘിച്ച് ആയിരക്കണക്കിന് ആളുകൾ തടിച്ച് കൂടുന്നിടത്ത് വാക്സിൻ നൽകിയിട്ട് എന്താണ് കാര്യമെന്നാണ് ഇവരുടെ ചോദ്യം.
Discussion about this post