പാലക്കാട്: ഇടതുപക്ഷത്തെ തര്‍ക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച് ചേര്‍ന്ന് തീവ്ര ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതിനെ ഇല്ലാതാക്കാന്‍ വേണ്ടി ഇവര്‍ ഒരുമിച്ച് നില്‍ക്കുകയാണെന്നും സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും പിണറായി ആരോപിച്ചു.
ഇ ശ്രീധരന് എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ദ്ധനായിരുന്നുവെന്നും എന്നാല്‍ ഏത് വിദഗ്ദ്ധനും ബി ജെ പി ആയാല്‍ ബി ജെ പിയുടെ സ്വഭാവം കാണിക്കുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതിന്റെ ഭാഗമായി എന്തും വിളിച്ച് പറയാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാന്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു.
Discussion about this post