തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റമില്ലാതെ തുടരുമെന്നും കാനം വ്യക്തമാക്കി.
ശബരിമല കേസിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയെന്ന പ്രചാരണത്തിനിടെയാണ് നിലപാട് വീണ്ടും ആവർത്തിച്ച് കാനം രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്. വിഷയത്തിൽ അഭിപ്രായം പറഞ്ഞ എൻ എസ് എസിനെയും കാനം വിമർശിച്ചിരുന്നു.
ശബരിമലയിലെ ആചാര ലംഘനത്തെ ന്യായീകരിച്ചും എൻ എസ് എസിനെ അപമാനിച്ചും കാനം നടത്തിയ പ്രസ്താവനക്കെതിരെ എൻ എസ് എസ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേക്ക് നാമജപയാത്ര നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി തെറ്റ് ഏറ്റ് പറഞ്ഞിരുന്നുവെങ്കിലും സത്യവാങ്മൂലം തിരുത്താത്ത ഏറ്റുപറച്ചിൽ കാപട്യമാണെന്ന് എൻ എസ് എസും ബിജെപിയും ഭക്തജനങ്ങളും ആരോപിച്ചിരുന്നു.
Discussion about this post