ഡൽഹി: പാകിസ്ഥാൻ ദിനത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യമെന്ന നിലയിൽ പാകിസ്ഥാനുമായി ഊഷ്മളമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ നിലനിൽക്കുന്നതിന് ശത്രുതയും ഭീകരതയും ഇല്ലാത്ത, പരസ്പര വിശ്വാസത്തിന്റേതായ ഒരു സാഹചര്യം അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിൽ ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പാക് ജനതക്കും നന്മകൾ നേരുന്നതായി കത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ലാഹോർ പ്രമേയത്തിന്റെ സമരണാർത്ഥം എല്ലാ വർഷവും മാർച്ച് 23നാണ് പാകിസ്ഥാൻ ദിനം ആഘോഷിക്കുന്നത്.
പാകിസ്ഥാൻ പ്രമേയം എന്നറിയപ്പെടുന്ന 1940 മാർച്ച് 23ലെ ലാഹോർ പ്രമേയത്തിലാണ് പാകിസ്ഥാൻ എന്ന സ്വതന്ത്ര മുസ്ലീം രാഷ്ട്രം എന്ന ആശയം അംഗീകരിക്കപ്പെടുന്നത്.
Discussion about this post