ബംഗലൂരു: വിചാരണ നീളുന്ന യുഎപിഎ കേസുകൾ വേഗത്തിലാക്കാനുള്ള നീക്കവുമായി കർണാടക. യു.എ.പി.എ കേസുകളുടെ വിചാരണ നീളുന്നതിനെതിരായ പൊതുതാല്പര്യ ഹർജിയിൽ കഴിഞ്ഞദിവസം കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം ബംഗലൂരുവിൽ വിവിധ കോടതികളുടെ പരിഗണനയിലുള്ള 56 യു.എ.പി.എ കേസുകള്‍ ഒറ്റ കോടതിയിലേക്ക് കൈമാറും.
ഇതോടെ പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ളവര് പ്രതികളായ ബംഗലൂരു സ്ഫോടനക്കേസിന്റെ വിചാരണയും പുതിയ കോടതിയിലേക്ക് മാറും. കേസ് പുതിയ കോടതിയിലേക്ക് മാറ്റുനതിനെതിരായ മദനിയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരമില്ലെന്ന് ഹർജി പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി.
2010 ആഗസ്റ്റ് 17 മുതല്‍ നാലു വര്‍ഷത്തോളം ബംഗലൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞ ആറു വര്‍ഷമായി കര്‍ശന ഉപാധികളോടെയുള്ള ജാമ്യത്തില്‍ ബെന്‍സണ്‍ ടൗണിലെ വസതിയിലും കഴിയുകയാണ് മഅ്ദനി.
Discussion about this post