Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തപാൽ വോട്ടുകള്‍ ശേഖരിച്ചു തുടങ്ങി

by Brave India Desk
Mar 27, 2021, 03:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാല്‍ വോട്ട് ശേഖരിക്കാന്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ആബ് സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തരം തിരിച്ചിരിക്കുന്നത്.

80 വയസ്സ്‌ കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ്‌ അവസരം നൽകുന്നത്. വോട്ടറെ മുന്‍കൂട്ടി അറിയിച്ചശേഷമാണ്‌ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം വീടുകളിലേക്ക് എത്തുന്നതെങ്കിലും, വോട്ടർ സ്ഥലത്തില്ലെങ്കില്‍ ഒരവസരം കൂടി നൽകാനും നിർദ്ദേശമുണ്ട്.‌ ഏപ്രില്‍ രണ്ടുവരെ വീടുകളില്‍ എത്തിയുള്ള വോട്ടെടുപ്പ്‌ തുടരും.

Stories you may like

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

സൂക്ഷ്മ നിരീക്ഷകന്‍, രണ്ടു പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്. സ്ഥാനാര്‍ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുളള പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാം. സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്.

ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടിലെത്തിയപ്പോള്‍ അപേക്ഷിച്ച 4.02 ലക്ഷം പേര്‍ക്കാണ് തപാല്‍ വോട്ടിന് അവസരം ലഭിക്കുക.

വോട്ടിംഗ് പ്രക്രിയ നിരീക്ഷിക്കുന്നതിനായി സ്ഥാനാർത്ഥിക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഒരു പ്രതിനിധിയെ ചുമതലപ്പെടുത്താം. തപാല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടത്.

തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി മാര്‍ച്ച്‌ 17നു മുന്‍പ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നൽകുകയും ചെയ്തവർക്കാണ് ഈ സൗകര്യം. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിനുനേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്‍റെ ചുരുക്കെഴുത്തായ പിബി എന്ന് മാര്‍ക്ക് ചെയ്യും. ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാകില്ല.

Tags: postal votesKerala Assembly election 2021absentee voters
Share1TweetSendShare

Latest stories from this section

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

Discussion about this post

Latest News

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ഒരു മാസം ട്രെയിനിംഗ് തന്നാൽ മതി, ആ താരത്തെ ഞാൻ ഇനിയും പുറത്താക്കും; പഴയ പോരാട്ടവീര്യം ഓർത്തെടുത്ത് ഇർഫാൻ

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies