ഡൽഹി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായ നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം പിടികൂടി. അസാമിലെ കൊക്രാജറിൽ നിന്നുമാണ് ആയുധങ്ങൾ പിടികൂടിയത്. മൂന്ന് എ കെ 56 തോക്കുകൾ, കൈത്തോക്കുകൾ, 157 റൗണ്ട് ബുള്ളറ്റുകൾ എന്നിവയാണ് പിടികൂടിയത്.
ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസം സന്ദർശിക്കാനിരിക്കെയാണ് ആയുധങ്ങൾ പിടികൂടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. അക്രമികൾ അട്ടിമറിക്ക് പദ്ധതിയിടുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
കൃത്യമായ പദ്ധതിയെ കുറിച്ച് പൊലീസിന് ഇതു വരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പുലർച്ചെ ആറ് മണിയോടെയായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
Discussion about this post