തൊടുപുഴ: ഒടുവില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും , തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണ യോഗത്തിനിടെ, പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും, അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയിസ് ജോര്‍ജ്ജ് പറഞ്ഞത്.
പ്രസംഗത്തിനെതിരെ പാർട്ടി ഭേദമില്ലാതെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ജോയ്‌സ് ജോര്‍ജിന്റെ മാപ്പപേക്ഷ.
Discussion about this post