Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

by Brave India Desk
Mar 31, 2021, 10:43 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ഇഡിക്കെതിരായ ക്രൈംബ്രാ‍ഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്‌ ഇ ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി രാധാകൃഷ്ണന്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്.

കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡിയുടെ വാദം. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം ഇതിന് പിന്നിൽ ഉണ്ടെന്നും ഇഡി പറയുന്നു.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഇഡിയ്ക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതിന് ശേഷമാണെന്നാണ് സർക്കാർ നിലപാട്. സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത് വന്നതിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡി ആണെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്. ഹർജിയുടെ പേരിൽ സംസ്ഥാന നേതാക്കൾക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇ ഡി പുറത്ത് വിടുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സർക്കാർ ആരോപിക്കുന്നു.

ഇ ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി ദുരുദ്ദേശ്യപരമാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് ഇന്നലെ ഹര്‍ജിക്കാരന്‍ സത്യവാങ്മൂലം നല്‍കിയത്.

വ്യക്തിയെന്ന നിലയിലല്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് ഹര്‍ജി നല്‍കിയതെന്നും, ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുദ്ദേശ്യത്തോടെ കേസെടുത്തതു ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ അവകാശമുണ്ടെന്നും, ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌നയടക്കമുള്ള പ്രതികളാരും കോടതിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും, ഇ ഡിക്കെതിരെ കേസ് എടുത്തത് നിയമവാഴ്ചയെ അട്ടിമറിക്കുമെന്നും അന്വേഷണത്തെ തടസപ്പെടുത്തുമെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്ന് സ്വപ്‌ന പറഞ്ഞത് കോടതി രേഖപ്പെടുത്തിയിരുന്നു. 2020 ആഗസ്റ്റ് 12നും 13നും ഇ ഡി ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി കളവാണ്. എം. ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയശേഷം കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കേസെടുത്തത് യാദൃച്ഛികമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്നലെ ഹര്‍ജിയെടുത്തപ്പോള്‍ ഇ ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അസൗകര്യം വ്യക്തമാക്കി ഹര്‍ജി മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിംഗിള്‍ബെഞ്ച് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അന്വേഷണം തുടരുകയാണെന്നും ഇതനുവദിക്കരുതെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഒരു അന്വേഷണ ഏജന്‍സിയും തമ്മിലുള്ള കേസാണ്. ഇരുകൂട്ടരും നീതിപൂര്‍വമായി പെരുമാറണമെന്നും തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.

Tags: Enforcement Directorate (ED)
Share1TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies