ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും കരുത്താര്‍ജിക്കുന്നതിന്റെ സൂചനകള്‍ പുറത്ത്. ഇവര്‍ ഇറാക്ക് വിട്ട് ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിനെയാണ് ഇപ്പോള്‍ താവളമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 24 മുതല്‍ ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ വീണ്ടും ആശങ്കയുടെ നിഴല്‍ വീഴ്ത്തിയിരിക്കുന്നത്.
2014-ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോള്‍ മൊസാംബിക്കിലെ പാല്‍മ നഗരത്തിലേക്കും കടന്നു കയറിയിരിക്കുന്നതെന്ന് ആക്രമണ രീതിയിലെ സാമ്യം ചൂണ്ടിക്കാട്ടി ഗോഡ്ഫ്രെ പറയുന്നു. തന്റെ വാദത്തിനു ശക്തി പകരാന്‍ നാലു കാര്യങ്ങളാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്: കണ്ണില്‍ച്ചോരയില്ലാത്ത വിധമെന്ന് ആരും പറഞ്ഞുപോകുന്ന തരത്തിലാണ് പാല്‍മ നഗരത്തിലെ ആക്രമണം, സാധാരണക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കുന്നു, ആരെയും കൂസാതെയുള്ള ഭീകരരുടെ പ്രവര്‍ത്തനത്തിനു മുന്‍പില്ലാത്ത വിധം ‘വീര്യം’ കൂടിയിരിക്കുന്നു, പ്രദേശവാസികളുടെ ജീവനോ സുരക്ഷയോ വകവയ്ക്കാതെ ക്രൂരമായ ആക്രമണം തുടരുന്നു.
സിറിയയും ഇറാഖും വിട്ട് ഐഎസ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നതിന് വേറെന്തു തെളിവു വേണമെന്നും ഗോഡ്ഫ്രെ ചോദിക്കുന്നു. പാല്‍മയും ചുറ്റുമുള്ള പ്രദേശങ്ങളും തമ്മിലുള്ള മൊബൈല്‍ ബന്ധം പൂര്‍ണമായും വിച്ഛേദിച്ചായിരുന്നു 24ന് ഭീകരാക്രമണം.
വാഹനങ്ങളില്‍ എകെ 47 റൈഫിളുകളും അത്യാധുനിക മെഷീന് ഗണ്ണുകളും മോര്‍ട്ടാറുകളുമായി എത്തിയ ഐഎസ് ഭീകരര്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം ആക്രമിച്ചു. വളരെ കൃത്യമായ പ്ലാനിങ്ങോടെ മൂന്നിടങ്ങളില്‍നിന്നാണ് പാല്‍മയിലേക്ക് ഭീകരര്‍ പ്രവേശിച്ചത്. അതിലൊന്ന് വിമാനത്താവളത്തോടു ചേര്‍ന്ന ഭാഗമായിരുന്നു. മറ്റൊന്നു തുറമുഖവും പിന്നൊന്ന് പ്രധാന നഗരവും.
Discussion about this post