ഡൽഹി: കൊവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് രാജ്യം. 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും നാളെ മുതൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങും. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവ കൂടാതെ കൂടുതല്‍ പൊതു കെട്ടിടങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ്, ഉത്സവം, പൊതുപരിപാടികള്‍ തുടങ്ങിയവ സജീവമാകുന്ന നാളുകളായതിനാൽ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 45 വയസ്സ് കഴിഞ്ഞവര്‍ക്ക് www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വച്ച് ആധാര്‍ കാര്‍ഡോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 45 വയസ്സ് കഴിഞ്ഞു എന്ന രേഖയാണ് പോര്‍ട്ടലില്‍ നൽകേണ്ടത്.
45നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ക്കായിരുന്നു ഇതുവരെ വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ നാളെ മുതൽ 45 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും.
Discussion about this post