ഡൽഹി: കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്ത് ഇന്ത്യൻ സമ്പദ്ഘടന മുന്നേറ്റം തുടരുന്നു. മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം സർവ്വകാല റെക്കോർഡ് ഭേദിച്ചിരിക്കുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. 1.23,902 കോടി രൂപയാണ് മാർച്ച് മാസത്തെ ആകെ ജിഎസ്ടി വരുമാനം.
കഴിഞ്ഞ ആറു മാസമായി ഒരു ലക്ഷംകോടി കടന്ന വരുമാനമാണ് റെക്കോഡ് തൊട്ട് ഒന്നേകാല്‍ ലക്ഷത്തിനടുത്തെത്തിയിരിക്കുന്നത്. 2017 ജൂലൈയില്‍ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ജി.എസ്.ടി വരുമാനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ വരുമാനത്തെ അപേക്ഷിച്ച് 27 ശതമാനം കൂടുതലാണിത്. മാര്‍ച്ച് മാസത്തിലെ കണക്ക് പ്രകാരം 22,973 കോടിയാണ് കേന്ദ്ര ജി.എസ്.ടി വരുമാനം. സംസ്ഥാന ജി.എസ്.ടി 29,329 കോടി, അന്തര്‍ സംസ്ഥാന ചരക്കുഗതാഗതത്തിനുള്ള ഐ.ജി.എസ്.ടി (സംയോജിത ചരക്കു സേവന നികുതി) 62,842 കോടി രൂപ, സെസ് 8,757 കോടി എന്നിങ്ങനെയാണ് മറ്റു കണക്കുകളെന്നും സർക്കാർ വ്യക്തമാക്കുന്നു.
Discussion about this post