ഡൽഹി: ദുഖവെള്ളി യേശു ക്രിസ്തുവിന്റെ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും സ്മരണയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശുദേവൻ സഹാനുഭൂതിയുടെ അവതാരമായിരുന്നു. ദുഖമനുഭവിക്കുന്നവരെ സേവിക്കുകയും ദുരിതമനുഭവിക്കുന്നവരെ സൗഖ്യമാക്കുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Good Friday reminds us about the struggles and sacrifices of Jesus Christ. A perfect embodiment of compassion, He was devoted to serving the needy and healing the sick.
— Narendra Modi (@narendramodi) April 2, 2021
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ദുഖവെള്ളി സന്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ന് കേരളവും തമിഴ്നാടും സന്ദർശിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരത്തോട് കൂടി തമിഴ്നാട്ടിലേക്ക് പോകും.
Discussion about this post