ഗുവാഹത്തി: അസമിലെ തമുല്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ ബിജെപി പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രചാരണറാലിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോളാണ് ഒരു പ്രവർത്തകൻ കുഴഞ്ഞു വീഴുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ ‘പിഎംഒ വൈദ്യസംഘം, ദയവായി ചെന്ന് നിര്‍ജ്ജലീകരണം മൂലം പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവര്‍ത്തകനെ നോക്കൂ. എനിക്കൊപ്പം എത്തിയിട്ടുള്ള ഡോക്ടര്‍മാര്‍, ദയവായി അവരെ പെട്ടെന്ന് സഹായിക്കുക’ എന്ന് മൈക്കിലൂടെ അദ്ദേഹം നിര്‍ദേശിച്ചു.
ഫിസിഷ്യൻ, പാരാമെഡിക്, ശസ്ത്രക്രിയ വിദഗ്ധൻ ,അടിയന്തര ഘട്ടങ്ങളിൽ വൈദ്യ സഹായം നൽകാനുള്ള വിദഗ്ധൻ എന്നിങ്ങനെ നാലംഗ വൈദ്യസംഘമാണ് പ്രോട്ടോക്കോളിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടപ്രചാരണത്തിലായിരുന്നു പ്രധാനമന്ത്രി.
Discussion about this post