ആലപ്പുഴ: പ്രചാരണത്തിന് ബൈക്ക് റാലി പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം ലംഘിച്ച് എൽഡിഎഫ്. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാമാണ് നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു.
കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിലും അക്രമ സാധ്യത പരിഗണിച്ചും ഇന്ന് മുതല്‍ പോളിങ്ങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ച് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ബൈക്ക് റാലി നടന്നത് വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം ലംഘിച്ച സലാമിനെതിരെ എതിർപക്ഷം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.












