ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. ഹർപൊരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടൽ.
ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നയിക്കുന്നത്. പ്രദേശം പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഒളിഞ്ഞിരുന്ന ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഇതിന് മറുപടിയായി സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
രണ്ടിടങ്ങളിലായാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ നടക്കുന്നത്. കഴിഞ്ഞ ദിവസം പുൽവാമയിൽ ബിജെപി നേതാവ് അൻവർ ഖാന്റെ വീടീന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാകപൊരയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു.











