മീററ്റ്: കസ്റ്റഡിയിൽ നിന്നും കടന്നു കളയാൻ ശ്രമിച്ച പീഡന കേസ് പ്രതിയെ വെടിവെച്ചു വീഴ്ത്തി ഉത്തർ പ്രദേശ് പൊലീസ്. ഉത്തര്പ്രദേശിലെ മീററ്റിലായിരുന്നു സംഭവം. പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാലു പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിലൊരാളെയാണ് പൊലീസ് വെടിവെച്ചു വീഴ്ത്തിയത്.
പ്രതികളായ ലഖാന്, വികാസ് എന്നിവരെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഇവരെ കോടതിയില് ഹാജരാക്കാന് കൊണ്ടുപോകും വഴി എസ്ഐയുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തോക്ക് തട്ടിയെടുത്ത ലഖാന് പോലീസിനു നേര്ക്ക് വെടിയുതിര്ത്തു. പോലീസ് ലഖാനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു പെൺകുട്ടിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പെണ്കുട്ടിയെ പ്രതികള് നിര്ബന്ധിച്ച് വിഷം കഴിപ്പിച്ചെന്നും പരാതിയുണ്ട്. വീട്ടിലെത്തിയ പെണ്കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചു. പെണ്കുട്ടിയെ ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
Discussion about this post