കൊച്ചി : വോട്ടെടുപ്പിന് മണിക്കൂറുകള് മാത്രം ശേഷിക്കേ തൃപ്പൂണിത്തുറയില് ശബരിമല കര്മസമിതിയുടെ പേരില് വ്യാജ പോസ്റ്റര് പതിച്ചിരിക്കുന്നു . ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുതെന്ന് എഴുതിയ പോസ്റ്ററുകളാണ് ശബരിമല കര്മ്മസമിതിയുടെ പേരില് മണ്ഡലത്തില് വ്യാപകമായി പതിച്ചിരിക്കുന്നത്.
തങ്ങളല്ല പോസ്റ്ററുകള്ക്ക് പതിച്ചതെന്ന് കര്മസമിതി വ്യക്തമാക്കി. ”പോസ്റ്ററിന്റെ ഗുണഭോക്താവ് യുഡിഎഫ് സ്ഥാനാര്ഥി കെ.ബാബുവാണ്. ഒന്നുകില് അതിന്റെ ഉത്തരവാദിത്തം ബാബു നിഷേധിക്കണം. അല്ലെങ്കില് അദ്ദേഹത്തിനെതിരേ കേസെടുക്കേണ്ടി വരും. ഈ ഒരു നിലയിലേക്ക് താഴരുത്. പരാജയഭീതി ബാബുവിനെ ഗ്രസിച്ചിരിക്കുന്നു” രാധാകൃഷ്ണന് പറഞ്ഞു.










