ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന് യജ്ഞം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പ് യജ്ഞം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. പുതിയ വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.
വാക്സിന് സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയില്‍ ഇളവ് വരുത്തുകയും വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘുകരിക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് നല്കാന് കഴിയും. രണ്ടാം കോവിഡ് വ്യാപനം സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനാല്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കോവിഡിന് എതിരായ പോരാട്ടത്തില്‍ ഡല്‍ഹിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പിന്തുണ തുടരണമെന്നും കെജ്രിവാള് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
Discussion about this post