പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് പൂര്‍ത്തിയായതിനു പിന്നാലെ പാലക്കാട് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കലഹം പുനരാരംഭിച്ചു. മൂന് ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥിനെതിരെ ഡി.സി.സി അധ്യക്ഷന്‍ വി.കെ ശ്രീകണ്ഠനാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ഡി.സി.സിയിലുണ്ടായ പൊട്ടിത്തെറി പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരു ഘട്ടത്തില്‍ പാര്‍ട്ടി വിട്ട് ഇടതു സ്ഥാനാര്‍ത്ഥിയായി ഗോപിനാഥ് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരെ ഉണ്ടായിരുന്നു. കെ.സുധാകരന് നടത്തിയ അനുരഞ്ജന നീക്കമാണ് ഡി.സി.സിയിലെ പ്രതിസന്ധിക്ക് അയവ് വരുത്തിയത്.
”ഏതെങ്കിലുമൊരാള്‍ വിളിച്ചുകൂവിയാല്‍ പാര്‍ട്ടിയില്‍ പ്രശ്നമാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അതിനു പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. പാര്‍ട്ടിയില്‍ പുനഃസ.ഘടന നിശ്ചയിക്കുന്നത് ഹൈക്കമാന്‍ഡ് ആണ്. പ്രശ്നമുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടിയടക്കം മുതിര്‍ന്ന നേതാക്കള്‍ വിളിച്ചിരുന്നു.” ശ്രീകണ്ഠന് പറഞ്ഞു.
‘പാലക്കാട് റെയില്‍വേയുടെ പല പദ്ധതികളും വരുന്നുണ്ട്. അതിന് ഈ ഓഫീസ് ഉപകരിക്കു’മെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന് പാലക്കാട് എംഎല്.എ ഓഫീസ് തുറക്കുന്നതിനെയും ശ്രീകണ്ഠന് പരിഹസിച്ചു. പാലക്കാട് പ്രവര്‍ത്തിക്കുന്ന ഷാഫി പറമ്പിലിന്റെ എം.എല്‍.എ ഓഫീസ് അതുപോലെതന്നെ തുടരുമെന്നും ശ്രീകണ്ഠന് പറഞ്ഞു.
Discussion about this post