നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് മുന്‍പ് തന്നെ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28-നും ഏപ്രില്‍ ഏഴിനും നടന്ന പൊതുപരിപാടികളില്‍ മമത വിവാദപരമായ പരാമര്‍ശം നടത്തിയിരുന്നു. സി.ആര്.പിഎഫ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും, അതിനുള്ള അനുമതി അവര്‍ക്ക് ആരാണ് നല്‍കിയത് എന്നും മമത ചോദിച്ചു.
തുടര്‍ന്ന് നടന്ന മറ്റൊരു പരിപാടിയില്‍ സി.ആര്.പി.എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ മമത ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഉദ്യോഗസ്ഥര്‍ വടി ഉപയോഗിച്ച് അടിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കണമെന്നും, വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കലാപം നടത്താനും മമത ആഹ്വാനം ചെയ്തു. ഇത്തരം പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്. സംഭവത്തില്‍ ഇന്ന് വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലീം വോട്ടുകള്‍ വിഭജിക്കരുത് എന്ന പരാമര്‍ശത്തില്‍, നേരത്തെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും മമതയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.
Discussion about this post