ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അന്തരിച്ചു. 99 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ വിന്‍ഡ്സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്.
2017-ലാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളില്‍ വിരമിച്ചത്. രാജകീയ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പും എലിസബത്തും തമ്മിലുള്ള വിവാഹം 1947-ലായിരുന്നു. ദന്പതികള്‍ മാള്‍ട്ടായിലേക്കു പോയി. അവിടെയായിരുന്നു ഫിലിപ്പിനു പോസ്റ്റിംഗ് കിട്ടിയത്.
1952-ല്‍ പിതാവ് ജോര്‍ജ് ആറാമന്‍ ദിവംഗതനായതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശം എലിസബത്ത് രാജ്ഞിക്കായി.
Discussion about this post