ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലും പുൽവാമയിലുമായിരുന്നു ഏറ്റുമുട്ടലുകൾ.
ഷോപിയാൻ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടത്. പുൽവാമയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേർ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ തത്ക്ഷണം മരിക്കുകയും നാല് സുരക്ഷാ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഏറ്റുമുട്ടലിൽ ഭയന്ന് ചിതറിയോടിയ ഭീകരരിൽ ചിലർ ഷോപിയാനിലെ പള്ളിക്കുള്ളിൽ ഒളിഞ്ഞിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ജെയ്ഷെ ഭീകരനും ഉണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സൈന്യം പള്ളി വളഞ്ഞിരിക്കുകയാണ്.







