കൊച്ചി: ലുലു ഗ്രൂപ്പ് സ്ഥാപകൻ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കിയത്.
യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചിരിക്കുകയാണ്.
ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.












