Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നേമത്ത് സിപിഎമ്മിൽ തമ്മിലടി; ഡി വൈ എഫ് ഐ നേതാക്കളുടെ മർദ്ദനമേറ്റ വനിതാ നേതാവ് രാജി വെച്ചു

by Brave India Desk
Apr 11, 2021, 12:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പിന്നാലെ നേമത്ത് സിപിഎമ്മിൽ തമ്മിൽ തല്ല്. ഡി വൈ എഫ് ഐ നേതാക്കളുടെ മർദ്ദനമേറ്റ വനിതാ നേതാവ് രാജി വെച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം ബ്രാഞ്ച്  അംഗവുമായ ഗോപിക ആർ നായരാണ് രാജി വെച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ പാർട്ടി ഗുണ്ടയായ കടപ്പണ്ടം കിച്ചു എന്നു വിളിക്കുന്ന സായി കൃഷ്ണ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്ന് ഗോപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടപ്പണ്ടം കിച്ചു ഡി വൈ എഫ് ഐ കമലേശ്വരം എല്‍ സി സെക്രട്ടറിയാണ്.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

കടകംപള്ളി സുരേന്ദ്രന്റെ അനുയായികളായ  കരമന ഹരിയുടെയും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണന്റെയും നിര്‍ദ്ദേശാനുസരണമാണ് സായികൃഷ്ണ തന്നെ മര്‍ദ്ദിച്ചതെന്നാണ് ഗോപിക പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കഴുത്തിലും മുതുകിലും മര്‍ദിക്കുകയും വയറില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മര്‍ദനത്തില്‍ അവശയായതിനാല്‍ പൊലീസാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസിൽ പരാതിപ്പെട്ടിട്ടും ഉന്നത ഇടപെടല്‍ മൂലം എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഗോപിക ആരോപിക്കുന്നു. കേസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇതിന് വഴങ്ങാതെ വന്നതോടെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ നീ ഈ പാര്‍ട്ടിയില്‍ കാണില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. തുടർന്ന് പാര്‍ട്ടിയെക്കാള്‍ വലുത് ആത്മാഭിമാനമാണെന്ന നിലപാട് സ്വീകരിച്ച് ഗോപിക രാജി വെക്കുകയായിരുന്നു.

കൊലക്കേസില്‍ പ്രതിയായ ഉണ്ണിയെ രക്ഷിക്കാനാണു നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഗോപിക ആരോപിക്കുന്നു. ഇയാൾ സ്ത്രീകളെ മുൻപും ആക്രമിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ ഗോപിക പറയുന്നു.

സായികൃഷ്ണ സാമൂഹ്യ വിരുദ്ധനാണ്. കൊലക്കേസ്, അടിപിടിക്കേസ് തുടങ്ങി നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പൊതു ശല്യമാണ്. അയാള്‍ക്കെതിരെ ഗുണ്ട ആക്റ്റ് പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും ഗോപിക ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ഇരുണ്ട വ്യക്തിതിത്വമുള്ള ഒരാള്‍ക്കു വേണ്ടി തന്നെപ്പോലെ ദീര്‍ഘകാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച വനിതയെ ഭീഷണിപ്പെടുത്തിയ നേതാക്കളുള്ള പാര്‍ട്ടിയോടൊപ്പം തുടർന്നു പോകാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുന്നതെന്നും ഗോപിക വ്യക്തമാക്കുന്നു. തീരുമാനം അന്തിമമാണെന്നും ആരു വിചാരിച്ചാലും തന്നെ പിന്തിരിപ്പിക്കാൻ സാധ്യമല്ലെന്നും ഗോപിക പറയുന്നു.

ഗോപികയുടെ കുടുംബം പാര്‍ട്ടി കുടുംബമാണ്. 2016ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗോപികയുടെ അമ്മ രാജേശ്വരിയായിരുന്നു് ആറ്റുകാല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Tags: dyficpimresignationInner ConflictGopika R Nair
Share32TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies