തിരുവനന്തപുരം: തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജലീലിനെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പേടിയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കെ.ടി.ജലീലിന്റെ സമ്പത്തിനെ കുറിച്ചു സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലീല്‍ മുഖ്യമന്ത്രിയുടെ കൂട്ടുകച്ചവടക്കാരനാണെന്നും തീവ്രവാദ സംഘടനകളുമായുള്ള മന്ത്രിയുടെ ബന്ധവും അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് ഭരണത്തുടര്‍ച്ച കേരളത്തില്‍ ഉണ്ടാകില്ലെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും ശരിയായ അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ്.
Discussion about this post