ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മതപരിവര്‍ത്തന സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ജഗന് മോഹന്‍ സര്‍ക്കാരാണ് സ്പോണ്സര് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന മത നേതാക്കള്‍ക്ക് സര്‍ക്കാര്‍ പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇത്തരം മത നേതാക്കള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുന്നു. മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കണ്ണടക്കുകയാണ്. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലും വൈഎസ്ആര്‍സിപി തയ്യാറാകുന്നില്ല. മതനിരപേക്ഷതയില്‍ വൈഎസ്ആര്‍സിപിയ്ക്ക് വിശ്വാസമില്ലെന്നും എന്നാല്‍ ബിജെപി അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post