ഡൽഹി: കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും ഇന്ത്യൻ സമ്പദ്ഘടന മുന്നോട്ടെന്ന് സാമ്പത്തിക വിദഗ്ധർ. നടപ്പ് സാമ്പത്തിക വർഷം രാജ്യം ഇരട്ടയക്ക ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് അഭിപ്രായപ്പെടുന്നു.
ദേശീയ തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനാൽ 2020നെ അപേക്ഷിച്ച് സമ്പദ്ഘടനയിൽ വലിയ ആഘാതം സംഭവിക്കാനിടയില്ലെന്നും മൂഡീസ് കണക്ക് കൂട്ടുന്നു. വാക്സിൻ വിതരണത്തിലെ മേൽക്കൈയും കുറഞ്ഞ മരണ നിരക്കും ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്നും ഏജൻസി വിലയിരുത്തുന്നു.
ഇന്ത്യ ഈ വർഷം 12 ശതമാനം വരെ ജിഡിപി വളർച്ച കൈവരിക്കുമെന്ന് മൂഡീസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗം ആഞ്ഞു വീശിയതിലൂടെ വളർച്ചാ നിരക്ക് നേരിയ തോതിൽ കുറയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ 10.5 ശതമാനം ജിഡിപി വളർച്ച നേടുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക് കൂട്ടൽ.
Discussion about this post