ഡൽഹി: ഡോ. ബാബാസാഹേബ് അംബേദ്കറുടെ 130ആം ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഭാരത രത്ന ഡോ. ബാബാസാഹേബ് അംബേദ്കർക്ക് മുന്നിൽ അംബേദ്കർ ജയന്തി ദിനത്തിൽ ഞാൻ ശിരസ്സ് നമിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എല്ലാ തലമുറകൾക്കും പ്രചോദനമായി തുടരും.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
1891 ഏപ്രിൽ മാസം 14ആം തീയതി ജനിച്ച ബാബാസാഹേബ് അംബേദ്കർ മഹാനായ ഒരു ഇന്ത്യൻ നിയമജ്ഞനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന വിവേചനങ്ങൾക്കും ദളിതർ അനുഭവിച്ചിരുന്ന തൊട്ടുകൂടായ്മയ്ക്കുമെതിരെ പോരാടിയ അദ്ദേഹം സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തി.
ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്ന അംബേദ്കർ 1956 ഡിസംബർ ആറിന് അന്തരിച്ചു. 1990ൽ രാജ്യം അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചു.
Discussion about this post