ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനുമാണ് തീരുമാനം.
പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്.
ജൂണ്‍ ഒന്നിന് സാഹചര്യം വിലയിരുത്തിയ ശേഷം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ തീയതി തീരുമാനിക്കും.
Discussion about this post