മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി രാജസ്ഥാൻ റോയൽസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നു. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സംസാൺ ഡൽഹിയെ ബാറ്റിംഗിന് ക്ഷണിച്ചു.
ആദ്യ മത്സരത്തിൽ കരുത്തരായ ചെന്നൈയെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഡൽഹി. മറുവശത്ത് വിജയത്തിനരികെ എത്തിയിട്ടും പഞ്ചാബ് കിംഗ്സിനെതിരെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് രാജസ്ഥാൻ. ദേശീയ ടീമിൽ പാഡണിഞ്ഞിട്ടുള്ള രണ്ട് യുവ വിക്കറ്റ് കീപ്പർമാർ നയിക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ വാംഖഡെയിൽ തീപാറുമെന്ന് ഉറപ്പ്.
ടീമുകൾ
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ഋഷഭ് പന്ത് (ക്യാപ്ടൻ), അജിങ്ക്യ രഹാനെ, മാർകസ് സ്റ്റോയ്നിസ്, ക്രിസ് വോക്സ്, രവിചന്ദ്രൻ അശ്വിൻ, ലളിത് യാദവ്, കഗീസോ റബാഡ, ടോം കറൻ, ആവേശ് ഖാൻ
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ലർ, മനൻ വോറ, സഞ്ജു സാംസൺ (ക്യാപ്ടൻ), ഡേവിഡ് മില്ലർ, റിയാൻ പരാഗ്, ശിവം ദുബെ, രാഹുൽ തെവാട്ടിയ, ശ്രേയസ് ഗോപാൽ, ക്രിസ് മോറിസ്, മുസ്താഫിസുർ റഹ്മാൻ, ചേതൻ സകരിയ
Discussion about this post