ബീജിംഗ്: മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്തി ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി. ചൈനീസ് വിരുദ്ധ വാര്‍ത്തകള്‍ നിരന്തരമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.
ചൈനയിലും ഹോങ്കോംഗിലുമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളും മാധ്യമ പ്രവര്‍ത്തകരും കടുത്ത നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും തുടര്‍ച്ചയായി അവഹേളനവും ഭീഷണിയും നേരിടുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. കോവിഡിന് കാരണക്കാരായി അന്താരാഷ്ട്ര സമൂഹം ചൈനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സാഹചര്യത്തിലാണ് വിദേശ മാധ്യമങ്ങളെ ചൈനീസ് ഭരണകൂടം വേട്ടയാടുന്നത് എന്നതും ശ്രദ്ധേയമാണ്.
വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ ദേശീയ സുരക്ഷാ നിയമത്തിന് കീഴിലാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളും ഇ-മെയിലുകളും മറ്റ് സന്ദേശങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. കോവിഡും ഇന്ത്യയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളും ഹോങ്കോംഗിലെ നടപടിയും പാകിസ്താന് നല്കി വരുന്ന പിന്തുണയുമെല്ലാം ചൈനയുടെ പ്രതിച്ഛായയ്ക്ക് ആഗോളതലത്തില്‍ മങ്ങലേല്‍പ്പിച്ചിരുന്നു.
Discussion about this post