വാഷിംഗ്‌ടൺ : അഫ്ഗാനിൽനിന്ന് യു.എസ്., നാറ്റോ സേന പിന്മാറുന്നതോടെ താലിബാൻ വളരുകയും, ആഭ്യന്തരയുദ്ധത്തിൽ താറുമാറായ അഫ്ഗാൻ, ഭീകരസംഘടനകളുടെ സുരക്ഷിതതാവളമായി മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയടക്കമുള്ള മേഖലയിലെ മറ്റുരാജ്യങ്ങൾക്ക് അത് ഭീഷണിയുയർത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായിരുന്ന ലിസ കർട്ടിസ് പറഞ്ഞു. ”1990-കളിൽ താലിബാൻ അഫ്ഗാൻ നിയന്ത്രിച്ചിരുന്ന കാലത്താണ് കൂടുതൽ തീവ്രവാദസംഘടനകൾ രാജ്യത്തേക്ക് കടന്നുകയറിയത്. ലഷ്കറെ തൊയിബ, ജെയ്ഷെ മുഹമ്മദ് അടക്കമുള്ള സംഘടനകൾ വളർന്നതും ഇക്കാലത്താണ്. ഇന്ത്യാവിരുദ്ധ തീവ്രവാദത്തിന്റെ ഭാഗമായാണ് പ്രധാനമായും ഇവരെ പരിശീലനംചെയ്ത് വളർത്തിയത്. പാർലമെന്റ് ആക്രമണമടക്കം ഇതിനുപിന്നാലെയായിരുന്നു” കർട്ടിസ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സേനാപിന്മാറ്റം ഭീകരസംഘടനകൾ മുതലെടുക്കുമെന്ന് ചൈനയും മുന്നറിയിപ്പുനൽകി. അഫ്ഗാൻസർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. അതിനാൽ യു.എസ്. കൂടുതൽ സുരക്ഷാമുന്നൊരുക്കങ്ങൾ നടത്തണമെന്നും ചൈന ആവശ്യപ്പെട്ടു.
Discussion about this post