തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഇര വാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് എഫ്ഐആറുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്.
കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.
Discussion about this post