തിരുവനന്തപുരം: പരോളിലിറങ്ങി മുങ്ങി നടന്ന കൊലക്കേസ് പ്രതി പിടിയിൽ. കരുനാഗപ്പള്ളി തഴവയിലെ മന്ത്രവാദ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി നൂറനാട് പാലമേല്‍ ആദിക്കാട്ടുകുളങ്ങര ബിസ്മി മന്‍സിലില്‍ മുഹമ്മദ് സിറാജാണ് പിടിയിലായത്.
തൂത്തുക്കുടി ജില്ലയില്‍ തിരുച്ചെന്തുരീനടുത്തുള്ള കായല്‍പട്ടണം എന്ന സ്ഥലത്ത് നിന്നുമാണ് ഇയാൾ പിടിയിലായിരിക്കുന്നത്. പരോളിലിറങ്ങി കാലാവധി അവസാനിച്ച ശേഷം ജയിലില്‍ തിരികെ ഹാജരാവാതെ ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെ തുടർന്ന് രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സിറാജുദ്ദീന്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞശേഷം തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ തിരുച്ചെന്തുരീനടുത്തുള്ള കായല്‍പട്ടണം എന്ന സ്ഥലത്ത് ആത്മീയ സംഘടനയുടെ മറവിൽ കഴിഞ്ഞു കൂടുകയായിരുന്നു.












