ചെന്നൈ: ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്സും അർദ്ധസെഞ്ചുറികളുമായി കളം നിറഞ്ഞപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി.
ക്യാപ്ടൻ വിരാട് കോഹ്ലി 5 റൺസുമായി മടങ്ങിയപ്പോൾ മലയാളി താരം ദേവ്ദത്ത് പടിക്കലും മാക്സെല്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ 86 റൺസിന്റെ കൂട്ടുകെട്ടുയർത്തി. പടിക്കൽ 25 റൺസുമായി മടങ്ങി. രജത് പാട്ടിദാർ 1 റണ്ണുമായി കൂടാരം കയറിയപ്പോൾ ഒരുമിച്ച മാക്സ്വെല്ലും ഡിവില്ലിയേഴ്സും പിന്നീട് കൊൽക്കത്ത ബൗളർമാരെ നിലം തൊടാൻ അനുവദിച്ചില്ല. മാക്സ്വെൽ 49 പന്തിൽ 78 റൺസ് നേടിയപ്പോൾ ഡിവില്ലിയേഴ്സ് 34 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു. ജാമിസൺ 4 പന്തിൽ 11 റൺസ് നേടി.
കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി 2 വിക്കറ്റ് നേടി. കൈയിൽ കിട്ടിയ മത്സരം കളഞ്ഞു കുളിച്ചതിന്റെ സമ്മർദ്ദത്തിലാണ് കൊൽക്കത്ത. ടൂർണമെന്റിൽ മികച്ച ഫോമിലാണ് ബാംഗ്ലൂർ.
Discussion about this post