ഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികള്‍ക്ക് വേഗത്തിലും കൂടിയ അളവിലും ഓക്സിജന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്ത് ‘ഓക്സിജന്‍ എക്സ്പ്രസ്’ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിന് റെയില്‍വേ സജ്ജമാണെന്ന് കേന്ദ്ര റെയില്‍മന്ത്രി പിയൂഷ് ഗോയൽ.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് രാജ്യത്ത് മൂന്ന് ലക്ഷം വരെ ഐസൊലേഷന്‍ കിടക്കകള്‍ ട്രെയിന്‍ ബോഗികളില്‍ സജ്ജീകരിക്കാന്‍ റെയില്‍വേക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
800 ബെഡുകളുള്ള 50 കോവിഡ് 19 ഐസൊലേഷന്‍ കോച്ചുകള്‍ ഡല്‍ഹിയിലെ ശകുര്‍ ബസ്തി സ്റ്റേഷനിലും 25 കോച്ചുകള്‍ അനന്ദ് വിഹാര്‍ സ്റ്റേഷനിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ എക്സ്പ്രസുകളുടെ യാത്ര സുഗമമാക്കുന്നതിന് ഗ്രീന്‍ കോറിഡോറുകള്‍ (എതുസമയത്തും കടന്നുപോകാവുന്ന ട്രാക്കുകള്‍) സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും (എല്‍എംഒ) ഓക്സിജന്‍ സിലിണ്ടറുകളുമാണ് ട്രെയിനുകളിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുക. എല്‍എംഒ ടാങ്കറുകള്‍ റെയില്‍ മാര്‍ഗം എത്തിക്കുന്നതിന്റെ സാധ്യത പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശും മഹാരാഷ്ട്രയും റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
Discussion about this post