ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലാണെന്നും, വീട്ടിലിരുന്ന് ജോലികള്‍ നിയന്ത്രിക്കുമെന്നും ഇരുവരും അറിയിച്ചു.
ബംഗാള്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നടപടികള്‍ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബംഗാളില്‍ ഇനി മൂന്നുഘട്ട തെരഞ്ഞെടുപ്പ് കൂടി നടക്കാനുണ്ട്.
ഏപ്രില്‍ 13നാണ് 24ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റെടുത്തത്.
Discussion about this post