ഡൽഹി : വാക്സീന്‍ ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം ഇന്ന് നടക്കും. വാക്സീന്‍ വിതരണത്തില്‍ ആര്‍ക്ക് മുന്‍ഗണന നല്കണം എന്ന തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടതായി കേന്ദ്രം വ്യക്തമാക്കി. വിദേശ വാക്സീനുകളുടെ ഇറക്കുമതി തീരുവ എടുത്തു കളയുന്നതിലും തീരുമാനം വന്നേക്കും.
കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പുതിയ നയത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ പ്രധാനമന്ത്രി വിളിച്ച യോഗം ചര്‍ച്ച ചെയ്യും.
റഷ്യയില്‍ നിന്നുള്ള സ്പുട്നിക് വാക്സീനു പുറമെ മോഡേണ, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ എന്നിവയുടെ ഇറക്കുമതി ആലോചിക്കും. ജൂലൈ ആകുന്നതോടെ മുപ്പത് കോടി വാക്സീന്‍ ഡോസ് എങ്കിലും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദേശ വാക്സീനുകളുടെ 16 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ എടുത്തു കളയാനാണ് സാധ്യത.
അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ നാളെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും.
പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്സിനേഷന്‍ പ്രഖ്യാപിച്ചെങ്കിലും ഇത് എപ്പോള്‍ പൂര്‍ത്തിയാക്കാനും എന്ന് വ്യക്തമല്ല. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കൊക്കെ മുന്‍ഗണന നല്കണം എന്ന കാര്യം സംസ്ഥാനങ്ങള്‍ക്കു വിടാനാണ് കേന്ദ്ര തീരുമാനം.
പ്രധാനമന്ത്രിയുടെ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ സന്ദര്‍ശനം കോവിഡ് സാഹചര്യത്തില്‍ റദ്ദാക്കി. ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെയ് 8-നാണ് മോദി പുറപ്പെടാനിരുന്നത്. ഉച്ചകോടിയില്‍ മോദി വിര്‍ച്വലായി പങ്കെടുക്കും.
നേരത്തേ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത് റദ്ദാക്കിയിരുന്നു. ഈ ചര്‍ച്ചകളും വിര്‍ച്വലായിത്തന്നെയാകും നടത്തുക.
Discussion about this post