ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോവിഡിനെ ചെറുക്കാന്‍ കടുത്ത നടപടികളുമായി യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കോവിഡ് പകര്‍ച്ചവ്യാധി നിയമം 2020 ഭേദഗതി ചെയ്തു. ഇതോടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1,000 രൂപയായിരുന്നു പിഴയിനത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഈടാക്കിയിരുന്നത്. എന്നാല്‍, നിയമ ഭേദഗതി നടപ്പിലാക്കിയതോടെ പിഴ 1,000 രൂപയില്‍ നിന്നും 10,000 രൂപ ആയി ഉയര്‍ന്നു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരില്‍ നിന്നും 500 രൂപയാണ് ഇനി മുതല്‍ പിഴയായി ഈടാക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രോഗ വ്യാപനം കുറയ്ക്കാന്‍ സംസ്ഥാനത്ത് അടുത്തിടെ വാരാന്ത്യ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 8 മുതല്‍ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എല്ലാ ജില്ലകളിലും രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ജനസംഖ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനമായതിനാല്‍ തന്നെ പഴുതടച്ച സുരക്ഷയൊരുക്കാനുള്ള പരിശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
Discussion about this post